# ശേഷക്രിയ
# ശേഷക്രിയ കടലിന്റെ ദീർഘമായ അലയൊലികൾ നോക്കി വരദ നിന്നു.. സൂര്യോദയം... കറുപ്പ് മൂടി കിടക്കുന്ന സമുദ്രത്തിന്റെ ഏതോ കോണിൽ നിന്നും സൂര്യൻ ഒരു ചുവന്ന പൊട്ടുകണക്കെ പതിയെ ഉയർന്നു വരികയാണ്.. ചക്രവാളം ചുവപ്പ് പരവതാനി വിരിച്ചു അവനെ സ്വാഗതം ചെയ്യുകയാണ്. അതേ അവൻ ഇപ്പോഴും വിജയിയാണ്... രാത്രിയുടെ അന്ധകാരത്തെ തന്റെ പ്രകാശം കൊണ്ട് ഒറ്റയടിക്ക് വെളിച്ചമാക്കുന്ന വിജയി.. എങ്കിലും ഓരോ പകലും കാലത്തിന്റെ കണക്കു പുസ്തകത്തിലെ ഓരോ വരികളായിരിക്കും.. അവൾ ചുറ്റും നോക്കി . ആളുകൾ എത്തിതുടങ്ങുന്നതെയുള്ളൂ.. വർക്കല പാപനാശം.. ഒരു ജന്മത്തെ എല്ലാ കർമ്മങ്ങളും പൂർത്തിയാക്കി മടങ്ങിയവർക്കുള്ള ശേഷക്രിയ നടത്തുന്ന ഇടം. ശേഷക്രിയ ചെയ്യിക്കുന്ന കർമ്മികളും അവരുടെ അനുചരന്മാരും എത്തിത്തുടങ്ങി.. അവരവരുടെ പേര് കൊത്തിയ ബോർഡ് വെച്ചു അവരവരുടെ സ്ഥലത്തേയ്ക്കിരുന്നു.. വരദ വീണ്ടും കിഴക്കെ ചക്രവാളത്തിലേയ്ക്ക് നോക്കി . കടൽ തിരമാലകൾ ഉച്ചത്തിൽ ആഞ്ഞടിക്കുന്നുണ്ട്. കടൽ കാറ്റിൽ മുട്ടോളം നീളമുള്ള അഴിഞ്ഞുലഞ്ഞ കിടക്കുന്ന മുടി അലസമായി പാറികളിക്കുന്നുണ്ട്. ഇളം പച്ച നിറത്തിൽ കരയുള്ള സെറ്റും നേര്യതും അണിഞ്ഞു നിൽക്കുന്ന അവരെ കണ്ടാൽ ഇപ്പോഴും 30-35 തോന