Posts

Showing posts from January, 2020

ആത്മസഖി

Image
ആത്മസഖി "ഡോക്ടറുടെ ഫോൺ റിങ് ചെയ്യുന്നു". സൂസന്ന സിസ്റ്റർ ഫോണെടുത്തു അവനു നേർക്കു നീട്ടി.പരിചയമില്ലാത്ത നമ്പർ ആണ്. ആദ്യമൊന്നു സംശയിച്ചെങ്കിലും അവൻ കാൾ അറ്റൻഡ് ചെയ്തു. "ഹലോ ഹരി ഞാൻ ഗൗരിയാണ്" ഹരി ഒരു നിമിഷം ഒന്നും മിണ്ടാതെ നിന്നു. "കേൾക്കാമോ" വീണ്ടും അവളുടെ ശബ്ദം. "കേൾക്കാം പറയു. " യാന്ദ്രികമായി അവൻ പറഞ്ഞു . "ഫ്രീയാണോ". "അല്ല ഒരു സർജറിയുണ്ട്". "പിന്നീട് വിളിക്കാൻ ഒരുപക്ഷേ പറ്റിന്നുവരില്ല.ഒഴിവാക്കുകയാണ് എന്നറിയാം.ബട് ഒരിക്കൽകൂടി ചോദിച്ചില്ല എന്നൊരു കുറ്റബോധം തോന്നരുതല്ലോ.അതാ വളിച്ചത്". "ഗൗരി പ്ളീസ് ഇങ്ങനൊന്നും പറയരുത്.ഒഴിവാക്കിയതല്ല.നാളെ നിന്റെ നിശ്ചയമാ.അതു നമ്മൾ മറക്കരുത്.ഇത്രയും കാലം നീ എന്റെ പെണ്ണായിരുന്നു. എന്നാൽ നാളെ നീ മറ്റൊരാളുടേതാകുവാ.അതോണ്ടല്ലേ" "അതിനെപ്പറ്റി ചോദിക്കാന് ഞാൻ വിളിച്ചത്.എനിക്കിങ്ങനൊന്നും പറ്റില്യ ഹരി.ഹരിയെയല്ലാതെ മറ്റൊരാളെ എന്റെ ജീവിതത്തിൽ സങ്കൽപ്പിക്കാൻ   പോലും ആകില്ല എനിക്ക്. ഹരി പറയു എങ്ങോട്ടു വേണേലും ഞാൻ വരാം. ഇപ്പൊ ഞാൻ പുറത്താ. ഒന്നും വ