Posts

# ശേഷക്രിയ

Image
#  ശേഷക്രിയ കടലിന്റെ ദീർഘമായ അലയൊലികൾ നോക്കി വരദ നിന്നു..  സൂര്യോദയം... കറുപ്പ് മൂടി കിടക്കുന്ന സമുദ്രത്തിന്റെ ഏതോ കോണിൽ നിന്നും സൂര്യൻ ഒരു ചുവന്ന പൊട്ടുകണക്കെ പതിയെ ഉയർന്നു വരികയാണ്.. ചക്രവാളം ചുവപ്പ് പരവതാനി വിരിച്ചു അവനെ സ്വാഗതം ചെയ്യുകയാണ്.  അതേ അവൻ ഇപ്പോഴും വിജയിയാണ്... രാത്രിയുടെ അന്ധകാരത്തെ തന്റെ പ്രകാശം കൊണ്ട് ഒറ്റയടിക്ക് വെളിച്ചമാക്കുന്ന വിജയി.. എങ്കിലും ഓരോ പകലും കാലത്തിന്റെ കണക്കു പുസ്തകത്തിലെ ഓരോ വരികളായിരിക്കും.. അവൾ ചുറ്റും നോക്കി . ആളുകൾ എത്തിതുടങ്ങുന്നതെയുള്ളൂ.. വർക്കല പാപനാശം.. ഒരു ജന്മത്തെ എല്ലാ കർമ്മങ്ങളും പൂർത്തിയാക്കി മടങ്ങിയവർക്കുള്ള ശേഷക്രിയ നടത്തുന്ന ഇടം. ശേഷക്രിയ ചെയ്യിക്കുന്ന കർമ്മികളും അവരുടെ അനുചരന്മാരും എത്തിത്തുടങ്ങി.. അവരവരുടെ പേര് കൊത്തിയ ബോർഡ് വെച്ചു അവരവരുടെ സ്ഥലത്തേയ്ക്കിരുന്നു.. വരദ വീണ്ടും കിഴക്കെ ചക്രവാളത്തിലേയ്ക്ക് നോക്കി . കടൽ തിരമാലകൾ ഉച്ചത്തിൽ ആഞ്ഞടിക്കുന്നുണ്ട്.   കടൽ കാറ്റിൽ മുട്ടോളം നീളമുള്ള അഴിഞ്ഞുലഞ്ഞ കിടക്കുന്ന മുടി അലസമായി പാറികളിക്കുന്നുണ്ട്.  ഇളം പച്ച നിറത്തിൽ കരയുള്ള സെറ്റും നേര്യതും അണിഞ്ഞു  നിൽക്കുന്ന അവരെ കണ്ടാൽ ഇപ്പോഴും 30-35 തോന

വിൽക്കാനുണ്ട് സ്വപ്നങ്ങൾ..

Image
വിൽക്കാനുണ്ട് സ്വപ്നങ്ങൾ.. വിൽക്കാനുണ്ട് സ്വപ്നങ്ങൾ തലക്കെട്ട് കുറിച്ച ശേഷം തന്റെ കട്ടിലിലേക്ക് അവൾ തിരിഞ്ഞൊന്നു നോക്കി.. അടുത്ത വരവിനു ഞാൻ വരുമ്പോ ബാക്കിയുള്ള ബാധ്യതകൾ കൂടെ തീർക്കണം.. നിനക്കറിയാല്ലോ ആനി.. ആൻസിയുടെ കല്യാണത്തിന് വാങ്ങിയതിന്റെ ബാക്കിയായി ഒരു രണ്ട് ലക്ഷം രൂപ കൂടെ ഉണ്ട് ഇനി വീട്ടാൻ.. അതും കൂടെ കഴിഞ്ഞാൽ ഒന്നു സ്വസ്ഥമായി നടു നിവർക്കണം.. ഏതായാലും ഇത്രേം നാൾ ആഗ്രഹിച്ചിട്ടും നടക്കാത്ത ആ സ്വപ്നം കൂടെ ഞാനങ്ങു നടത്താൻ പോവാ.. ജെറിയുടെ വാക്ക് കേട്ടു ആനിയുടെ കണ്ണുകൾ വിടർന്നു.. എന്തുവാ ഇച്ഛായാ.. അവൾ ആകാംഷയോടെ ചോദിച്ചു.. ഈ വരവിനു വന്നിട്ട് തിരിച്ചു പോരുമ്പോ എന്റെ പ്രിയതമയെയും പൊന്നുമോനെയും കൂടെ ഞാനിങ്ങു കൊണ്ട്പോരും എന്റെ ആനികൊച്ചേ.. ജെറിയുടെ വാക്കുകൾ കേട്ടതും മനസ്സിൽ സന്തോഷം അലതല്ലുന്നത് ആനി അറിഞ്ഞു.. എങ്കിലും അവൾ മനസ്സിനെ അടക്കി നിർത്തി.. കാരണം അവൾ എത്രയോ വട്ടം കേട്ടു തഴമ്പിച്ചതാണ് ഈ വാക്കുകൾ..  കല്യാണം കഴിഞ്ഞു പോയപ്പോൾ ആദ്യം വരുന്ന സമയത്താണ് ആദ്യമായി അവളത് കേൾക്കുന്നത്. സന്തോഷത്തോടെ കാത്തിരുന്നു.. വന്നപ്പോൾ അമ്മച്ചിക്ക് ആസ്ത്മ കൂടി..അതോടെ വീട്ടിൽ ഒരാളില്ലാതെ പറ്റത്തില്ല എന്നായി..  അ

#ആരാച്ചാർ

Image
# ആരാച്ചാർ .. നിങ്ങൾ എന്താണ് പറയുന്നതെന്ന് നിങ്ങൾക്ക് ബോധമുണ്ടോ.. ഇതൊരു കോടതിയാണ്.. തോന്നുന്നതൊക്കെ വിളിച്ചു പറയാൻ നിങ്ങളുടെ വീടല്ല.. ജഡ്ജിയാണ്.. അല്ല അദ്ദേഹത്തെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. ഇത്തരത്തിലൊരു ആവശ്യം ഉന്നയിച്ചാൽ ആരായാലും ഇങ്ങനെയേ പ്രതികരിക്കൂ.. മിസ്സിസ് ദേവിക.. നിങ്ങൾക്ക് മാനസികമായി എന്തെങ്കിലും പ്രശ്നമുണ്ടോ... ദേവിക അവരെ നോക്കി.. അഡ്വക്കേറ്റ് സുരഭി.. തന്റെ കേസ് വാദിക്കാൻ തന്റെ അച്ഛൻ ഏർപ്പാടാക്കിയ അഡ്വക്കേറ്റ്.. തൊട്ടടുത്തു തന്നെ എതിർഭാഗം വക്കീൽ നിൽപ്പുണ്ട്.. അഡ്വക്കേറ്റ് വാസുദേവൻ..  സുരഭി അൽപ്പം ദേഷ്യത്തിൽ ദേവികയെ നോക്കി.. സുരഭി മാത്രമല്ല.. അടുത്ത കേസുകൾക്കായി ഇരിക്കുന്നവർ ഉണ്ട് കസേരകളിൽ.. അഡ്വക്കേറ്റുകളും ഇരിപ്പുണ്ട്. എല്ലാവരുടെയും മുഖത്ത് ദേഷ്യം.. ആശ്ചര്യം.. അവിടെ തന്റെ വാക്കുകൾ ഇഷ്ട്ടപ്പെട്ട 2 കൂട്ടരേ ഉള്ളൂ.. ഒന്നു തന്റെ ഭർത്താവ്... ഇന്നലെ വരെ തന്റെ ശക്തി ആ മനുഷ്യൻ ആയിരുന്നു.. തന്റെ പൊന്നുമോളെ തന്റെ ആർദ്രമോളെ ആരോ തട്ടിക്കൊണ്ട് പോയി എന്നറിഞ്ഞപ്പോൾ മുതൽ തന്നെ ആശ്വസിപ്പിച്ചും സമാധാനിപ്പിച്ചും അദ്ദേഹം കൂടെ നിന്നു.. ഒടുവിൽ നഗരത്തിൽ നിന്നൽപ്പം മാറി ഒരു ഓടയിൽ നിന്നു പിച്

പ്രിയേ നിനക്കായി..

Image
പ്രിയപ്പെട്ട ശ്രീയ്ക്ക്.. അങ്ങനെ എഴുതുവാൻ അർഹതയുണ്ടോ എന്നറിയില്ല.. എങ്കിലും ഇങ്ങനെ വിളിക്കുമ്പോൾ പഴയതുപോലെ നീ അടുത്തുണ്ടെന്നൊരു തോന്നൽ.. അതുകൊണ്ടാണ്..  എല്ലാവരും വിചാരിക്കും എനിക്ക് ഭ്രാന്തായി എന്ന്.. കാരണം വിളിച്ചാൽ വിളിപ്പുറത്തില്ലാത്ത ഒരാൾക്കായി കത്തെഴുത്തുന്നത് വട്ടാണല്ലോ.. നീയീ കത്ത് വായിക്കുക പോലുമില്ല എന്നതും എനിക്കും എനിക്ക് ചുറ്റുമുള്ള എല്ലാവർക്കും തിരിച്ചറിയുന്ന സത്യം.. പക്ഷെ എന്തുകൊണ്ടോ വേണ്ട എന്നു മനസ്സ് പലവട്ടം വിലക്കിയിട്ടും ഞാൻ ഇതെഴുതുന്നത് ആഗ്രഹിച്ചാലും നടക്കില്ല എന്നുറപ്പുള്ള ഒരു കാര്യത്തിനായിട്ടാണ്.. ഒരിക്കലെങ്കിലും പഴയതുപോലെ ശ്രീയുടെ മാത്രം സേതുവായി മാറാൻ... ഇത് വായിക്കുന്നവർ എന്നെ പുച്ഛിക്കുമായിരിക്കും.. കളിയാക്കുമായിരിക്കും.. എന്തിന് എന്റെ മരണം പോലും മറ്റുള്ളവർക്ക് അപഹാസ്യമായി തോന്നാം.. കാരണം ജീവിച്ചിരുന്ന സേതുമാധവൻ എല്ലാവർക്കും പരിഹാസ്യനായ വ്യക്തിയായിരുന്നല്ലോ.. എങ്കിലും ശ്രീ.. ഈ മരുന്നുകളുടെ മടുപ്പിക്കുന്ന ഗന്ധം ചുറ്റും നിറയുമ്പോൾ ഞാനിപ്പോൾ വല്ലാതെ പരിതപിക്കുന്നുണ്ട്.. ചെയ്തുപോയതൊക്കെ തെറ്റായിരുന്നു എന്ന ബോധ്യമുണ്ടെങ്കിലും നിന്നെ ഒഴിവാക്കി ഞാൻ സ്വീകരിച്ചവൾ എന്നെ